April 27, 2026

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

0
IMG_20211208_202032.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ:   കല്‍പ്പറ്റ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിളുകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, കൗണ്‍സിലര്‍മാരായ സാജിത മജീദ്, ടി. മണി, നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ എം.എന്‍. ബാബുരാജന്‍, സി.എ. ഷാനിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *