മാനന്തവാടി നഗര സഭ അക്ഷയ കേന്ദ്രങ്ങളുടെ യോഗം വിളിച്ച് ചേർത്തു

മാനന്തവാടി: മാനന്തവാടി നഗര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന 4 അക്ഷയ കേന്ദ്രങ്ങളുടെ യോഗം നഗര സഭ ഹാളിൽ വെച്ച് ചേർന്നു. വിവിധ സേവനങ്ങൾക്ക് നഗരസഭ പരിധിയിലുള്ള അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ്ജ് ഈടാക്കുന്ന എന്ന പൊതു ജനങ്ങളുടെ പരാതിയിലാണ് യോഗം വിളിച്ച് ചേർത്തത്. പൊതു ജനങ്ങളുടെ ശ്രദ്ധയിൽ വരുന്ന വിധത്തിൽ സർക്കാർ നിശ്ചയിച്ച വിവിധ സേവനങ്ങൾക്കുള്ള ചാർജ്ജ് പട്ടിക വ്യക്തമായി പ്രസിദ്ധീകരിക്കണം, വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന സർക്കാർ നിശ്ചയിച്ച ചാർജ്ജിൻ്റെ ഒരു കോപ്പി നഗര സഭയിൽ നൽകണം, അമിത ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുളള പരാതികൾ O4936-206 205 എന്ന ലാൻ്റ് ഫോൺ നമ്പറിൽ വിളിച്ച് പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നത് നഗര സഭയുടെ ശ്രദ്ധയിൽപ്പെട്ടാൽ ചാർജ് ഈടാക്കിയ അക്ഷയ കേന്ദ്രങ്ങൾക്കു നേരെ നടപടി സ്വീകരിക്കും. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു ഉപാധ്യക്ഷൻ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. പി.വി.ജോർജ്ജ്, സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, ലേഖാ രാജിവൻ, ശാരദാ സജീവൻ, എച്ച്.ഐ.സജി കെ.എം, എന്നിവർ സംസാരിച്ചു. അക്ഷയ കേന്ദ്ര ജീവനക്കാരായ ജാൻസി എൻ.ജെ, ഉബൈദ് എൻ.പി, അനിൽകുമാർ പി.ആർ, ഡോളി ഷിനോജ് എന്നിവർ പങ്കെടുത്തു.



Leave a Reply