കർഷകർ 11 മുതൽ ഗ്രാമങ്ങളിലേക്ക് മടങ്ങും കർഷക സമരം അവസാനിപ്പിച്ചു
പ്രത്യേക ലേഖകൻ.
ന്യൂഡൽഹി:ഒന്നര വർഷത്തോളം രാജ്യത്തെയും ഭരണ നേതൃത്വത്തേയും പിടിച്ചുലക്കിയ ,
കർഷക സമരം അവസാനിപ്പിക്കാൻ
കർഷക പ്രക്ഷോഭ സംഘടനകൾ തീരുമാനിച്ചു.
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായീഅവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനമെടുത്തത്.
ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ വിജയിച്ച പ്രക്ഷോഭങ്ങളിൽ
ഒന്നായി ഈ സമരത്തെ ചരിത്രം ,രേഖപ്പെടുത്തും.





Leave a Reply