കടുവ ശല്യം: തീരുമാനമാകാതെ പിരിഞ്ഞ് പോകില്ലന്ന് തടിച്ച് കൂടിയ ജനം
മാനന്തവാടി: കടുവ പിടിച്ച കിടാവിനെയും കൊണ്ട് കർഷകർ ഡി.എഫ് ഒ.ഓഫീസിന് മുമ്പിൽ സമരം നടത്തുന്ന ജനം ഡി.എഫ്.ഓഫീസിനുള്ളിൽ കടന്നു. കൂട് സ്ഥാപിക്കാനുള്ള തീരുമാനമാകാതെ പിരിഞ്ഞ് പോകില്ലന്നാണ് രാവിലെ ഡി.എഫ്.ഒ. ഓഫീസിന് മുമ്പിൽ തടിച്ച് കൂടിയ ജനത്തിൻ്റെ തീരുമാനം.
കുറുക്കൻമൂലയിൽ
അയ്യാ മറ്റത്തിൽ ജോണിയുടെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ പിടിച്ചത്. പ്രശ്നം രൂക്ഷമായിട്ടും കലക്ടർ ഉൾപ്പടെയുള്ളവർ ഇടപ്പെടാത്തതിനാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 12 ദിവസത്തിനിടെ ഒമ്പതാമത്തെ വളർത്തു മൃഗത്തെയാണ് കടുവ ആക്രമിക്കുന്നത്.
കൂട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ മാനന്തവാടിയിൽ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിന് മുമ്പിലേക്ക് പശുക്കിടാവുമായി സമരത്തിനെത്തിയത്. സമരക്കാരെ ഗെയിറ്റിന് മുമ്പിൽ പോലിസ് തടഞ്ഞു.
പിന്നീട് സമരക്കാർ ഓഫീസ് കോമ്പൗണ്ടിലും ഡി.എഫ്.ഒ. യുടെ ഓഫീസനകത്തും കയറി. വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടന്നും മറുപടി കിട്ടിയാലുടൻ നടപടി ഉണ്ടാവുമെന്നാണ് വനം വകുപ്പധികൃതരുടെ നിലപാട്. എന്നാൽ രാത്രി വൈകിയാലും കടുവയെ പിടികൂടാനുള്ള തീരുമാനമാകാതെ പിരിഞ്ഞ് പോകില്ലന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. ഇന്നലെ ഇതേ വിഷയത്തിൽ നാട്ടുകാർ മൈസൂർ റോഡും ഉപരോധിച്ചിരുന്നു. സി.സി.എഫിൻ്റെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.





Leave a Reply