പത്മശ്രീ ഡോ: ധനന്ത് ജയ് സഗ്ദേവിന് വയനാടിൻ്റ ആദരം

കൽപ്പറ്റ : പത്മശ്രീ ഡോ: ധനന്ത് ജയ് സഗ്ദേവിന് വയനാടൻ ജനതയുടെ ആദരം' നാല് പതിറ്റാണ്ടായി വയനാട്ടിലെ അവശതയനുഭവിക്കുന്ന വനവാസികളുടെയും മറ്റ് പാവപ്പെട്ടവരുടെയും ആരോഗ്യ പരിരക്ഷക്കായി മഹാരാഷ്ട്രയിൽ നിന്നും മുട്ടിൽ സ്വാമി വിവേകാനന്ദാ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സുദീർഘവും നിസ്വാർത്ഥവുമായ സേവനം ചെയ്തു വരുന്ന. ഡോ: ധനന്ത് ജയ് സഗ്ദേവിനെ ഭാരതം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.
സ്വാമി വിവേകാനന്ദാ മെഡിക്കൽ മിഷൻ മിഷനിലൂടെ വയനാട്ടിലെ വനവാസി സമൂഹത്തിന് മികവുറ്റ ആരോഗ്യ സേവനം നൽകുന്നതിനും സിക്കിൾസെൽ അനീമിയ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം ചെയ്തു വരുന്ന വിലമതിക്കാനാവാത്ത സേവനത്തെയും മുൻ നിർത്തിയാണ് അദ്ദേഹത്തിന് രാഷ്ട്രം പത്മശ്രീ പുരസ്ക്കാരം നൽകിയത്. ജന്മം കൊണ്ട് മഹാരാഷ്ട്ര ക്കാരനാണെങ്കിലും കർമ്മം കൊണ്ട് മലയാളിയായ ഡോക്ടർ വയനാട്ടിലെ ആദ്യ പത്മശ്രീ പുരസ്ക്കാരം നേടിയ വ്യക്തിയാണ്.
കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ഉദ്ഘാടനം ചെയ്തു. മെഡിക്കൽ മിഷൻ പ്രസിഡണ്ട് ഡോ: പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ആർ. മധു മുഖ്യ പ്രഭാഷണം നടത്തി. ' കെ.പി. മധു , അഡ്വ: കെ.എ. അശോകൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മെഡിക്കൽ മിഷൻ ജോ: സെക്രട്ടറി വി.കെ. ജനാർദ്ദനൻ സ്വാഗത പ്രസംഗം നടത്തി.
ഫോട്ടോ : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പത്മശ്രീ ഡോ: ധനന്ത് ജയ് സഗ്ദേവിന് ഉപഹാര സമർപ്പണം നൽകി ആദരിക്കുന്നു.



Leave a Reply