September 19, 2026

വയനാട് ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.91

0
IMG_20211209_173241.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന്  98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 182 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.91 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133745 ആയി. 131536 പേര്‍ രോഗമുക്തരായി. നിലവില്‍ 1439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1317 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1284 പേര്‍ ഉള്‍പ്പെടെ ആകെ 10892 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 956 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 10, കൽപ്പറ്റ, മാനന്തവാടി 9 വീതം, നെന്മേനി, പുൽപ്പള്ളി 7 വീതം, മുട്ടിൽ, വെങ്ങപ്പള്ളി 6 വീതം, അമ്പലവയൽ, മേപ്പാടി, പൊഴുതന 5 വീതം, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ 4 വീതം, പൂതാടി, തൊണ്ടർനാട്‌, വെള്ളമുണ്ട 3 വീതം, എടവക, കണിയാമ്പറ്റ, തരിയോട്, തവിഞ്ഞാൽ 2 വീതം, കോട്ടത്തറ, നൂൽപ്പുഴ, മൂപ്പൈനാട്, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *