April 27, 2026

കാലിക്കറ്റ് സർവകലാശാല വിദൂരവിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

0
IMG_20211210_201851.jpg
By ന്യൂസ് വയനാട് ബ്യൂറോ
തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റു പരീക്ഷകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്‍പ്പന. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സയന്‍സസിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ-ലേണിംഗിന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പ്രൊ-വൈസ്ചാന്‍സിലര്‍ ഡോ. എം. നാസര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അദ്ധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഓഡിറ്റ് കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദൂരവിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ ഡോ. എ.ആര്‍. രമേശ്, താനൂര്‍ ഗവ. കോളേജിലെ ഡോ. പി. അഷ്‌കര്‍ അലി എന്നിവര്‍ ക്ലാസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *