മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

മീനങ്ങാടി: അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ അഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ ദിനാചരണ പരിപാടി നടത്തി. പരിപാടിയുടെ ഭാഗമായി മണ്ണറിവ് സൗജന്യ മണ്ണ് പരിശോധന സംഘടിപ്പിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ സി.ബി ദീപ, മണ്ണ് പര്യവേഷ ഓഫീസര്‍ മുസ്ഫിറ മുഹമ്മദ്, റിസര്‍ച്ച് അസിസ്റ്റന്റ് റഹി യാനത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Leave a Reply