December 10, 2023

ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുക ലക്ഷ്യം – മന്ത്രി കെ. രാധാകൃഷ്ണൻ

0
Img 20211212 191236.jpg
കൽപ്പറ്റ: ആദിവാസി വിഭാഗങ്ങളെ സ്വയം  പര്യാപ്തതയിലേക്ക് ഉയർത്തുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ . രാധാകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ അമൃദിൽ ആദിവാസി വിദ്യാർഥികൾക്കായി നടത്തുന്ന നിയമ ഗോത്രം ഓറിയെന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുടുംബത്തിനെയും സാശ്രയ രാക്കുന്നതിന് ആവശ്യമായ മൈക്രോ പദ്ധതികൾ തയ്യാറാക്കും. പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ ഫണ്ടുകൾ ചെലവഴിക്കുന്നതിലും കാലികമായ മാറ്റം വരുത്തും. ഒരു കാലത്ത് ആടുകളും മാടുകളും പണിയായുധങ്ങളുമായിരുന്നു മേഖലയുടെ പുരോഗതിക്കായി വകുപ്പുകൾ നൽകിയിരുന്നത് . ഇത്തരം പദ്ധതികൾ ആദിവാസി ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് പൂർണ്ണമായും സഹായകരമായില്ലെന്നതാണ് വാസ്തവം. വകുപ്പിന്റെ ഫണ്ടുകൾ കൃത്യമായ ലക്ഷ്യത്തോടെ ചെലവഴിക്കപ്പെടണമെന്നത് നിർബന്ധമാണ്. ഫണ്ടുകൾ ക്രിയാത്മകമല്ലാതെ ചെലവഴിക്കപ്പെടുന്ന രീതിക്ക് മാറ്റം വരുത്തും. വിവിധങ്ങളായ ഫണ്ടുകൾ പൂൾ ചെയ്തു ആവശ്യമായ മേഖലയിലേക്ക് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

ആദിവാസി ജനവിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് മികച്ച വിദ്യാഭ്യാസവും അഭിവാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു. ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകും . ഫീസ് അടയ്ക്കാൻ പണമില്ലായെന്ന കാരണത്താൽ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയ വിദ്യാർഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. നിയമ ഗോത്രം പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന ചെലവുകൾ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് വഹിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 
ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആവശ്യമാണെന്ന് മന്ത്രി വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയണം. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുകയെന്നത് സാമൂഹത്തിന്റെ കടമയാണ് . നിയമങ്ങളെല്ലാം മനുഷ്യന്റെ പോരാട്ടത്തിലും ചെറുത്തു നിൽപ്പിൽനിന്നും ഉണ്ടായതാണ്. ജുഡീഷ്യൽ മേഖലയിലും കൂടുതൽ പട്ടികവർഗ്ഗ വിദ്യാർഥികൾ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. നീതിപീഠങ്ങളിലും റിസർവേഷൻ സംവിധാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
പട്ടികജാതി പട്ടിക വികസന വകുപ്പും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായാണ് നിയമ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമ ഗോത്രം പദ്ധതിയിലൂടെ പരിശീലന ക്ലാസുകൾ നൽകുന്നത് . മുൻ വർഷങ്ങളിൽ പരിശീലനത്തിലൂടെ എട്ടോളം പട്ടിക വർഗ വിദ്യാർഥികൾക്ക് നിയമ മേഖലയിലെ ഉന്നത പരീക്ഷകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. 
ചടങ്ങിൽ വയനാട് ജില്ല ജഡ്ജും ഡി.എൽ.എസ്. എ ചെയർമാനുമായ എ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജും കെ .എൽ.എസ്. എ ചെയർമാനുമായ നസീർ അഹമ്മദ് മുഖ്യാതിഥി യായിരുന്നു. സബ് ജഡ്ജും ഡി.എൽ.എസ്. എ സെക്രട്ടറിയുമായ കെ. രാജേഷ്, സെൻട്രൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ , ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി ചെറിയാൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *