ഗോത്ര ജനത സാക്ഷരതാ പരീക്ഷയിൽ അക്ഷര വെളിച്ചം പ്രകാശിപ്പിച്ചു

സി ഡീ.സുനീഷ്
കൽപ്പറ്റ: അറിവ് അറിവാണായുധം,, എന്ന് തെളിയിച്ച് ഗോത്ര സമൂഹം ,
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ ക്ലാസ്സിൽ മികവ് തെളിയിച്ചു.
മിഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സാക്ഷരത ക്ലാസ്സുകൾക്ക് ശേഷം നടന്ന പരീക്ഷയിൽ ഹയർ സെക്കന്ററി തുല്യത കോഴ്സിൽ വരെ 19277 ഗോത്ര വർഗ്ഗ പഠിതാക്കൾ വിജയി പതാക ഉയർത്തിയത്.
ഇത്തവണ നടത്തിയ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ 173 പേരും, പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ 176 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും വിജയിച്ച് ,അക്ഷര നക്ഷത്രങ്ങളായി.
ഏറെ ശ്രദ്ധേയമാണീ മുന്നേറ്റം. അന്യാധീനമായി
അരികുവൽക്കരിക്കപ്പെട്ട്
അക്ഷര വെളിച്ചത്തിൽ അകലെ ആയിരുന്നവർ നടത്തിയ മുന്നേറ്റം മാതൃകാപരവും പ്രശംസനീയവും ആണ്.
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് 5000 രൂപയും പത്താം ക്ലാസ് വിജയിച്ചവർക്ക് 3000 രൂപയും
പ്രോത്സാഹന സമ്മാനമായി
നൽകാൻ മന്ത്രി,
കെ.രാധാകൃഷ്ണൻ്റെ
നേതൃത്വത്തിൽ പട്ടിക വർഗ്ഗ വകുപ്പ് തീരുമാനമെടുത്തു.
എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന സമഗ്രമായ വികസന കാഴ്ചപ്പാടുകൾക്കൊപ്പം
മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പല മേഖലകളിലും ഇന്നും പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗ വിഭാഗം പൊതുസമൂഹത്തിന്റെ
കരുതലും ശ്രദ്ധയും പരിഗണനയും കൂടുതൽ അർഹിക്കുന്നുണ്ട്.
സാമൂഹ്യ ഘടനയിൽ നിലനിന്നിരുന്ന ന്യൂനതകൾ കാരണം ഈ വിഭാഗത്തിലെ മുതിർന്നവർക്ക് അവരുടെ കുട്ടിക്കാലത്ത് അടിസ്ഥാന വിദ്യാ പ്രകാശം' നേടുന്നതിനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.
അവരിൽ ഭൂരിഭാഗത്തിനും അക്ഷരാഭ്യാസം പോലും സ്വായത്തമാക്കുവാൻ കഴിഞ്ഞിരുന്നില്ല.
സാക്ഷരത യജ്ഞത്തിലൂടെ അവരിൽ പലരും ഇന്ന് അക്ഷരവെളിച്ചം സ്വായത്തമാക്കിയത്.
സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഒരു സംസ്ഥാനമെന്ന നിലയിൽ എഴുത്തും വായനയും അഭ്യസിച്ചവർ പ്രായഭേദവും സാമൂഹിക പശ്ചാത്തലത്തിലെ പരിമിതികളും മറികടന്ന് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും യോഗ്യത കൈവരിക്കുന്നു എന്നത് സവിശേഷ ശ്രദ്ധ അർഹിക്കുന്നു.
ഉന്നത പഠനത്തിനും തൊഴിൽ സാധ്യതയ്ക്കും അവസരം ഉണ്ടാകുന്നതോടൊപ്പം
മറ്റ് ചൂഷണങ്ങളിൽ നിന്നും ഒരു പരിധി വരെ പ്രതിരോധിക്കാനും ഇവർ നേടിയ അക്ഷര വെളിച്ചത്തിലൂടെ സാധ്യമാകട്ടെ .
വിജയികൾക്കുള്ള ഈ ആനുകൂല്യം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി തന്നെ പട്ടികവർഗ്ഗ വികസന വകുപ്പ് അറിയിച്ചു.
അക്ഷരാകാശത്ത് വിരിഞ്ഞ ഈ നക്ഷത്രങ്ങൾ ഇരുൾ നിറഞ്ഞ അവരുടെ ജീവിതം പ്രഭാ പൂരം ആക്കുമെന്ന് പ്രതീക്ഷിക്കാം.



Leave a Reply