ആദ്യത്തെ എസ്.പി.സി. ലൈബ്രറി സുഗന്ധഗിരി യിൽ പ്രവർത്തനം തുടങ്ങി

കൽപ്പറ്റ :വയനാട് ജില്ലയിലെ ആദ്യത്തെ എസ്.പി.സി. ലൈബ്രറി സുഗന്ധഗിരി അംബയിൽ ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗോത്രവർഗ്ഗ മേഖലയാണ് സുഗന്ധഗിരി പ്രദേശം. ഇവിടെ അധിവസിക്കുന്ന വളരെ പിന്നോക്ക വിഭാഗങ്ങളുടെ സർവ്വവിധ ഉന്നമനത്തിനു വഴിതെളിക്കുന്ന കാൽവെപ്പാണ് എസ്. പദ്ധതിയുടെ അഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ളത്.
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി അനസ് റോസ്‌ന സ്റ്റെഫിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന ചടങ്ങിനു എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ കൂടിയായ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി രജികുമാർ സ്വാഗതം ആശംസിക്കുകയും, ചെയ്തു. ഉദ്ഘടന ചടങ്ങിന് എഴുത്തുകാരിയും കുടിയായ ഇന്ദു അർവിന്ദ് സുകുമാർ, സുഗന്ധഗിരി ട്രൈബൽ ഓഫീസർ രാജനീകാന്ത്, എസ്.പി.സി.അഡ്നോ ഷാജൻ, ഗ്രന്ഥശലക്ക് 500 ൽ അധികം പുസ്തകങ്ങൾ സംഭവനയായി നൽകിയ പഞ്ചമി പുസ്തകശാല എറണാകുളത്തെ യേശുദാസ് വരാപ്പുഴ, എസ്.പി .സി . യുടെ പൂക്കോട് ജി.എം-ആർ. സ്കൂളിലെ ചുമതല വഹിച്ചിരുന്ന അമ്പിളി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ലോക്‌ഡോൺ കാലഘട്ടത്തിൽ പൂക്കോട് മോഡൽ രസിഡന്ഷ്യൽ സ്കൂളിലെ കുട്ടികൾ താമസിക്കുന്ന കോളനികളിൽ പുസ്തകങ്ങൾ എത്തിച്ചുകൊണ്ട് അമ്പിളി ടീച്ചർ മാതൃകയായിരുന്നു.



Leave a Reply