April 26, 2026

മർകസ് ഓസ്മോയുടെ കാരുണ്യ പ്രവർത്തനം മാതൃകാപരം – മന്ത്രി ദേവർ കോവിൽ

0
IMG_20211212_192030.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മേപ്പാടി: സഹപാഠികളുടെ കണ്ണീരൊപ്പുന്ന മർകസ് പൂർവ്വ വിദ്യാർത്ഥികളുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രസ്താവിച്ചു. മാസങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ സഹപാഠിയുടെ കണ്ണീരൊപ്പാൻ കാണിക്കുന്ന മനസ്സ് പ്രശംസിക്കപ്പെടേണ്ടതാണെന്നും സമൂഹത്തോട് ചേർന്ന് നിന്നും, അവരുടെ വേദനകൾ തൊട്ടറിഞ്ഞ് കൊണ്ടുമുള്ള പ്രവർത്തനങ്ങളാണ് മർകസ് ഓസ്മോ നിർവ്വഹിച്ച് കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മർകസ് ഓസ്മോയും കാലിക്കറ്റ് എയർപോർട്ട് ടാക്സി യൂനിയനും സംയുക്തമായി നിർമ്മിച്ചു നൽകുന്ന റൈഹാൻ ഭവനത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസ്സൻ മുസ്‌ലിയാർ വയനാട് ,ജൗഹർ കുന്നമംഗലം, രഞ്ജി ത്ത് കുമാർ രാമനാട്ടുകര, അബ്ദുസമദ് എടവണ്ണപ്പാറ, വഹാബ് വെള്ളമുണ്ട,
മുസ്തഫ രാമനാട്ടുകര, 
സലാം കാപ്പം കൊല്ലി, സമദ് യൂനിവേഴ്സിറ്റി, നൗഫൽ പിലാശേരി, നഈമുദ്ധീൻ സഖാഫി വെള്ളുവങ്ങാട് ,
മുജീബ് റഹ്മാൻ കക്കാട്, സലാമുദ്ദീൻ നെല്ലാങ്കണ്ടി, മുഹമ്മദ്‌ അലി സഖാഫി പുറ്റാട്,
ഉസ്മാൻ മുസ്‌ലിയാർ പനമരം, സ്വലാഹുദ്ധീൻ സഖാഫി മേപ്പാടി, ടിപി. സലാം മുസ്‌ലിയാർ താഞ്ഞിലോട്, സഈദ് ഇർഫാനി റിപ്പൺ ,അബ്ദുൽ ഖാദർ സഖാഫി കുണ്ടായി, സിറാജ് ബാലുശ്ശേരി, സലാം സഖാഫി, തറയിട്ടാൽ, ഡോ.ഇർഷാദ് കമ്പളക്കാട്, സുലൈമാൻ ആക്കോട്, സത്താർ താത്തൂർ, രാജൻ രാമനാട്ടുകര, എന്നിവർ പ്രസംഗിച്ചു. യൂനുസ് ടാണ സ്വാഗതവും കെ.എം അൻവർ സാദിഖ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *