പ്രഥമ എടച്ചന കുങ്കൻ സ്മാരക പുരസ്കാരം എം.എ. വിജയൻ ഗുരുക്കൾക്ക്

കൽപ്പറ്റ:വയനാട് പൈതൃക സംരക്ഷണ കർമസമിതി ഏർപ്പെടുത്തിയ പ്രഥമ എടച്ചന കുങ്കൻ സ്മാരക പുരസ്കാരത്തിന് എം എ വിജയൻ ഗുരുക്കൾ അർഹരായതായി പൈതൃകസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു
കഴിഞ്ഞ അര നൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സ്തുത്യർഹമായ സേവനങ്ങളാണ് വിജയൻ ഗുരുക്കളെ പുരസ്കാരത്തിന് അർഹനാക്കിയത്. നിരവധി ശിഷ്യൻമാരുള്ള കളരി ആശാനാണ് മാനന്തവാടി പീച്ചംകോട് സ്വദേശിയായ വിജയൻ ഗുരുക്കൾ. ഡിസംബർ 16ന് 216-മത് എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിലാണ് എടച്ചന കുങ്കൻ്റ പിന്മുറക്കാർ നൽകിയ 3001 രൂപയും ഫലകവും മംഗളപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുന്നത്. അന്നേദിവസം എടച്ചന കുങ്കൻ വീരമൃത്യുവരിച്ച പുളിഞ്ഞാൽ കോട്ട മൈതാനിയിൽ രാവിലെ ഒമ്പതുമണിക്ക് പുഷ്പാർച്ചന നടത്തുമെന്നും, തുടർന്ന് വൈകുന്നേരം 3 മണിക്ക് കാവ്യാർച്ചന, പുൽപ്പള്ളി കളരി സംഘത്തിൻറെ കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
നിരവധി ശിഷ്യന്മാരുളള കളരി ആശാനാണ് മാനന്തവാടി പീച്ചംകോട് സ്വദേശിയായ വിജയൻ ഗുരുക്കൾ.എടച്ചന കുങ്കന്റെ പിന്മുറക്കാർ നൽകിയ 3001 രൂപയും ഫലകവും മംഗളപത്രവും 16-ന് 216-മത് എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ അദ്ദേഹത്തിനു സമ്മാനിക്കും. അന്നേദിവസം എടച്ചന കുങ്കൻ വീരമൃത്യു വരിച്ച പുളിഞ്ഞാൽ കോട്ടമൈതാനിയിൽ രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടത്തും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവ നടക്കും. മണിക്ക് വെള്ളമുണ്ട പത്താം മൈലിൽ നിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര പുളിഞ്ഞാൽ എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഗ്രന്ഥകാരനുമായ വി.കെ. സന്തോഷ് കുമാർ എടച്ചന കുങ്കൻ അനുസ്മരണ പ്രഭാഷണം നടത്തും.
ഭാരവാഹികളായ കെ ടി സുകുമാരൻ, രാജേന്ദ്ര പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply