May 18, 2024

ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 6.06

0
Img 20211214 164538.jpg

  കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134192 ആയി. 132328 പേര്‍ രോഗമുക്തരായി. നിലവില്‍ 1097 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1029 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 719 പേര്‍ ഉള്‍പ്പെടെ ആകെ 11226 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1277 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
മൂപ്പൈനാട് 11, വൈത്തിരി 10 , കോട്ടത്തറ 9 , ബത്തേരി 8 , അമ്പലവയൽ , മുള്ളൻകൊല്ലി , മുട്ടിൽ 7 വീതം, കൽപ്പറ്റ, മീനങ്ങാടി 5 വീതം, മാനന്തവാടി, നെന്മേനി, പുൽപ്പള്ളി 4 വീതം, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന 3 വീതം, പൂതാടി, തവിഞ്ഞാൽ, വെള്ളമുണ്ട, വെങ്ങപ്പള്ളി 2 വീതം, എടവക, നൂൽപ്പുഴ, പനമരം, തിരുനെല്ലി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *