പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറുക്കന്മൂല പണിയകോളനിയിലെ സുധീഷ് (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി പലതവണകളിലായി പ്രതിയായ സുധീഷ് കുട്ടിയെ ഭീഷണിപ്പെടുത്തി
പീഡനത്തിരയാക്കിയെന്നാണ് പരാതി. മാനന്തവാടി പോലീസ് കുട്ടിയുടെ മൊഴി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിനും, പോക്സോ നിയമപ്രകാരവും കേസെടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐ മെർവിൻ ഡിക്രൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Leave a Reply