May 5, 2024

ഇത്തവണ ഇറ്റ്ഫോക്ക് ; കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ് എന്ന പേരില്‍ നാടകോത്സവം സംഘടിക്കുന്നു

0
Img 20211214 205532.jpg
                         

 
   തിരുവനന്ത പുരം:    കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇറ്റ്‌ഫോക്ക്‌, അന്താരാഷ്ട്ര നാടകോത്സവം വിപുലമായ തോതില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ് എന്ന പേരില്‍ നാടകോത്സവം സംഘടിക്കുന്നു. അന്തര്‍ദ്ദേശീയ, ദേശീയ നിലവാരത്തിലുള്ള 60 മിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള നാടകങ്ങള്‍, ഡിജറ്റല്‍ തിയ്യറ്റര്‍, സംഗീതം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 
ഡിസംബര്‍ 29 മുതല്‍ 31 വരെയായി 
വിവിധ വേദികളിലായിട്ടാണ് 
ഫെസ്റ്റ് സംഘടിപ്പിക്കുക.
 ഇതിന്‍റെ ഭാഗമായി 19 ഓളം ഹ്രസ്വനാടകങ്ങള്‍ അരങ്ങിലെത്തിക്കും. പാന്‍ഡമിക് തിയറ്റര്‍ എന്ന ആശയത്തിലൂന്നിയാണ് മേള അരങ്ങേറുന്നത്. കോവിഡ് കാലത്തെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സൃഷ്ടിക്കപ്പെട്ട നാടകങ്ങള്‍ പ്രസ്തുത കാലത്തോട് പ്രതികരിക്കുന്നവയാണ്. 
 കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായ തോതില്‍ ഇറ്റ്‌ഫോക്ക് യാഥാര്‍ത്ഥ്യമാക്കുക അസാധ്യമായ ഘട്ടത്തിലാണ് ഹ്രസ്വനാടകങ്ങളും സംഗീത പരിപാടികളും 
ഡിജിറ്റല്‍ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് 
ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .
 ഫെസ്റ്റിലേക്ക് സൗജന്യ പാസ് മുഖേനയായിരിക്കും പ്രവേശനമനുവദിക്കുക.കാണികള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും പാസ് ലഭ്യമാക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു
  ഹോപ്പ് ഫെസ്റ്റിവലിന്‍റെ വേദികള്‍ക്ക് സമീപകാലത്ത് അന്തരിച്ച നാടക പ്രതിഭകളുടെ പേര് നല്‍കുo. പി.ബാലചന്ദ്രന്‍, കെ.കെ രാജന്‍, എ ശാന്തകുമാര്‍, രാജീവ് വിജയന്‍, ഡോ ജോസ് ജോര്‍ജ്ജ്, അനില്‍ നെടുമങ്ങാട്, കോഴിക്കോട് ശാരദ എന്നിവരുടെ പേരുകളില്‍ 
ഹോപ്പ് ഫെസ്റ്റ് വേദികള്‍ അറിയപ്പെടും.
ഹോപ്പ് ഫെസ്റ്റിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്ക്‌ ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ അക്കാദമി അങ്കണത്തില്‍ ആരംഭിക്കും. ഇറ്റ്‌ഫോക്ക്‌ തുടങ്ങിയ 2008 മുതല്‍ക്കുള്ള 12 എഡിഷനുകളിലെ അപൂര്‍വ്വങ്ങളായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാകും ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുക .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *