കാർഷിക മേഖലക്ക് മാതൃകയായി തവിഞ്ഞാലിൽ കർഷകരുടെ നേതൃത്വത്തിൽ സംസ്കരണ യൂണിറ്റ് തുടങ്ങി.

മാനന്തവാടി:
വയനാട് ജില്ലയിൽ കാർഷിക മേഖലക്ക് മാതൃകയായി തവിഞ്ഞാൽ ആസ്ഥാനമായി മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം ലക്ഷ്യം വെച്ച് സംസ്കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
തവിഞ്ഞാൽ വിമല നഗറിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
നബാർഡിന് കീഴിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവത്തിക്കുന്ന വേ ഫാം പ്രൊഡ്യൂസർ കമ്പനിയിൽ അംഗങ്ങളായ കർഷകർ ചേർന്ന് രൂപീകരിച്ച വിമല നഗർ കർഷക താൽപ്പര്യ സംഘത്തിൻ്റെ നേതൃത്വത്തിൽ തവിഞ്ഞാൽ സംഗമം ഫാർമേഴ്സ് ക്ലബ്ബ് ബിൽഡിംഗിലാണ് ഫ്ളോർ ആൻ്റ് ഓയിൽ മിൽ പ്രവർത്തനം തുടങ്ങിയത്.
സംസ്കരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വയനാട്ടിൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിന് നേതൃത്വം നൽകുന്ന കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ആദ്യ വിൽപ്പനയും സെൻ്റ് മേരീസ് പള്ളി വികാരി ഫാ.ആൻ്റോ മമ്പള്ളിൽ മുഖ്യ പ്രഭാഷണവും നടത്തി. വിമല നഗർ എഫ്.ഐ.ജി. പ്രസിഡണ്ട് എ.എ.അബ്രാഹം അയ്യാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു പി.ടി. പുതിയ കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം അസീസ് വാളാട്, ഗ്രാമ പഞ്ചായത്തംഗം ടി.കെ. ഗോപി , സി.ടി.ബേബി, രാജമുരളീധരൻ, ജെനീഷ് കുര്യൻ, എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, സ്റ്റേറ്റ് സെക്രട്ടറി സി.വി ഷിബു, സംഗമം ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് മാത്യു കുഞ്ഞിപ്പാറയിൽ, കെ.എസ്. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ സ്വാഗതവും വിമല നഗർ എഫ്.ഐ.ജി. ജോയിൻ്റ് സെക്രട്ടറി പി.സി. റോയി പടിക്കാട്ട് നന്ദിയും പറഞ്ഞു.



Leave a Reply