April 26, 2026

ജനങ്ങളുടെ കടുവ ഭീതിക്ക് പരിഹാരം കാണണം: ബിജെപി

0
IMG_20211216_163325.jpg
By ന്യൂസ് വയനാട് ബ്യൂറോ
.                       
മാനന്തവാടി:
പതിനെട്ട് ദിവസങ്ങളോളമായി കടുവയുടെ ആക്രമണത്തിൽ പതിനെട്ടോളം വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയും പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന അവസരത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട പ്രദേശത്തെ വീടുകളിൽ അടിയന്തര സഹായം പോലും എത്തിക്കാതെ അധികൃതരുടെ സമീപനത്തിൽ ഇവർ  പ്രതിഷേധിച്ചു. . സംഭവം അറിഞ്ഞതിനെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു,പ്രശാന്ത് മലവയൽ, ഷിംജിത്ത് കണിയാരം, മനു വർഗ്ഗീസ്, വിഷ്ണു പയ്യമ്പള്ളി  തുടങ്ങിയ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *