Live From The Field

ഗസറ്റഡ് ജീവനക്കാരുടെ ജില്ലാമാർച്ചും ധർണയും ഡിസംബർ 23ന്
കൽപ്പറ്റ
കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ കോർപറേറ്റ് അനുകൂല സ്വകാര്യ വത്കരണ നയങ്ങൾ പ്രതിരോധിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിൻവലിക്കുക,തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള ഗസറ്റഡ് ഓഫീസേർഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 2021 ഡിസംബർ 23നു നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ ഗസറ്റഡ് ജീവനക്കാരുടെ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. മാർച്ചിലും ധർണയിലും എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നു കെ.ജി.ഒ എഫ്. വയനാട് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ സജികുമാർ യോഗം ഉദ്ഘാടനം ചെയ്തു., സംസ്ഥാനജനറൽ സെക്രട്ടറി ഡോ ഹാരിസ്, സെക്രട്ടറിയേറ്റ് അംഗം ഡോ വിക്രാന്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ
പ്രസിഡന്റായി ഡി ബിജു (ജില്ലാ ഭാഗ്യക്കുറി ഓഫീസർ വയനാട്( സെക്രട്ടറിയായി ശ്രീ ഡോ .ജവാദ്(വെറ്റിനറി സർജൻ, പടിഞ്ഞാറത്തറ) എന്നിവരെ തെരഞ്ഞെടുത്തു



Leave a Reply