May 19, 2024

കുഫോസിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് സൌജന്യമായി ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സ് .

0
Pp Copy.png
കൊച്ചി . 
കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി 4 വർഷ കോഴ്സിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള 8 സീറ്റുകൾ ഒഴിവുണ്ട്.
സ്വദേശത്തും വിദേശത്തും വലിയതൊഴിൽ സാദ്ധ്യതയുള്ള കോഴ്സ് ആണിത്. മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഫീസ് ഇല്ലാതെ പഠിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത് ( അഡ്മിഷൻ സമയത്ത് ചെറിയൊരു പ്രവേശന ഫീസ് മാത്രം അടക്കണം) 
പ്ലസ് ടു മാത്ത്സ് ഉൾപ്പടെയുള്ള സയൻസ് ഗ്രൂപ്പ് പഠിക്കുകയും KEAM – എൻട്രൻസ് എഴുതുകയും ( KEAM എഴുതിയാൽ മതി- സ്കോർ പ്രശ്മമില്ല)
 ചെയ്തിട്ടുള്ളവർക്ക് ഈ കോഴ്സിൽ ചേരാം.
താല്പര്യമുള്ളവർ ഡിസംബർ 31 രാവിലെ 10 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. മത്സ്യതൊഴിലാളിയുടെ മകൻ / മകൾ ആണെന്ന് തെളിയിക്കാൻ രക്ഷിതാവിൻറ മത്സ്യതൊഴിലാളി ക്ഷേമനിധി അംഗത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
എറണാകുളം ജില്ലയിലെ പനങ്ങാട് മാടവനയിലാണ് സംസ്ഥാന സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) . സംശയങ്ങൾ തീർക്കാൻ 8281326577 
ബഡപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *