May 20, 2024

ചുണ്ടുകൾ മനോഹരമാക്കാം.

0
Img 20211220 135205.jpg
ഡോക്ടർ ഹസ്ന ഷബീൽ
പുളിയമ്പറ്റ വൈദ്യശാല മേപ്പടി
ചുണ്ടുകളുടെ സംരക്ഷണം 
പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് വരണ്ടതും നിറം മങ്ങിയതുമായ ചുണ്ടുകൾ.
രാസവസ്തുക്കൾ അടങ്ങിയ ലിപ്സ്റ്റിക്, ലിപ് ബാം എന്നിവയുടെ ഉപയോഗം,പോഷകാംശ ങ്ങളുടെ കുറവ്,ഹൃദ് രോഗങ്ങൾ,രക്തക്കുറവ്,തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ചുണ്ടിൻ്റെ സൗന്ദര്യത്തെ ബാധിക്കുന്നൂ.
തേനും പഞ്ചസാരയും അടങ്ങിയ സ്ക്രബ് ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യുന്നത് നല്ലതാണ്.
കറുത്ത മുന്തിരിങ്ങ നീര് അരിപ്പൊടി ചേർത്ത് പാക്ക് ആയി ഉപയോഗിക്കുന്നത് ചുണ്ടിൻ്റെ കറുപ്പ് നിറം മാറാൻ ഉപയോഗിക്കുന്നു.
തേൻ ദിവസവും പുരട്ടുന്നത് ചുണ്ടിൻ്റെ വരൾച്ച കുറയ്ക്കുന്നു.
വരണ്ട ചുണ്ടുകൾക്ക് വെണ്ണ ദിവസവും പുരട്ടുന്നത് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക
പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക
അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണം,പുകവലി,രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുകയും ചെയ്യരുത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *