മന്ത്രിമാർ വയനാട്ടിലെത്തിയാൽ വഴിയിൽ തടയേണ്ടി വരുമെന്ന് യു.ഡി.എഫ്

മാനന്തവാടി: ഇരുപത് ദിവസമായി ഒരു നാടാകെ കടുവ ഭീതിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ തിരിഞ്ഞ് നോക്കാത്ത സംസ്ഥാന മന്ത്രിമാർ കടുവയെ പിടികൂടുന്നതിന് മുമ്പ് വയനാട്ടിലെത്തിയാൽ
വഴിയിൽ തടയേണ്ടി വരുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ.മാനന്തവാടിയിൽ യു.ഡി.എഫ്. നടത്തുന്ന റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കം മുതൽ പ്രശ്നത്തെ സർക്കാർ ഗൗരവമായി കാണാത്തതാണ് കടുവയുടെ ശല്യം രൂക്ഷമാക്കിയതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ യു.ഡി.എഫിന് ഇടതുപക്ഷത്തെ പോലെ ഒളിച്ചോടാൻ കഴിയില്ലന്നും എം.എൽ.എ. കൂട്ടി ചേർത്തു. പയ്യംമ്പള്ളി പ്രദേശം യു.ഡി.എഫിന് രാഷ്ട്രീയ പരമായി മേൽക്കൈ ഉള്ളതുകൊണ്ടാണ് സ്ഥലം എം.എൽ- എ.യും മന്ത്രിമാരും കടുവ വിഷയത്തിലും ജനങ്ങളെ വെല്ലുവിളിച്ച് അവഗണിച്ചതെന്ന് റിലേ സത്യാഗ്രഹത്തിന് നേതൃത്വം നൽകുന്ന ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചനും മറ്റ് യു.ഡി.എഫ്. നേതാക്കളും പറഞ്ഞു. വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന്
തുടക്കത്തിലുണ്ടായ പാളിച്ചയാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് ഇവർ ആരോപിച്ചു.



Leave a Reply