August 28, 2026

സമൂഹ പുനസൃഷ്ടിക്ക് അദ്ധ്യാപകർ മുന്നിട്ടിറങ്ങണം -സംഷാദ് മരക്കാർ

0
IMG_20211220_180131.jpg
By ന്യൂസ് വയനാട് ബ്യൂറോ

 പുൽപ്പള്ളി: കോവിഡാനന്തര കാലയളവിൽ സമൂഹത്തിന്റെ വിദ്യാഭ്യാസപുരോഗതി ഉറപ്പിക്കുന്നതിന് അധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ ബിഎഡ് കോളേജിൽ നടന്ന ഏകദിന വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സ്വയം മൂല്യവർധന നടത്തുന്ന അധ്യാപകരെയാണ് സമൂഹത്തിന് ആവശ്യം സ്വന്തം അഭിരുചിക്കനുസരിച്ച് മുന്നോട്ടുപോകാനുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ നമുക്ക് കഴിയണമെന്നും സംഷാദ് മരക്കാർ കൂട്ടിച്ചേർത്തു.
 സി കെ ആർ എം ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, പ്രിൻസിപ്പൽ ഡോക്ടർ പി എഫ് മേരി , വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, കെആർ ജയരാജ്,സോളി കെ ജോർജ്, സ്മിജേഷ് എംകെ, ഹാഷ്മി ൻ കെ, അഭിജിത്ത് ചന്ദ്രൻ, ഹിബ തസ്നിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *