May 9, 2024

ദേശീയരാഷ്ട്രീയത്തിൽ ഇടത് ബദൽ ഉയർന്നുവരണം – രാമചന്ദ്രൻ കടന്നപ്പള്ളി

0
Img 20211220 180546.jpg

 പുൽപ്പള്ളി: രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുന്ന ഭരണ ഭീകരത ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം തകർത്തു കൊണ്ടിരിക്കുന്ന ഭയവിഹ്വലമായ രാഷ്ട്രീയ സാഹചര്യം നേരിടാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി യെപ്പോലെ ദേശീയതലത്തിൽ ഒരു ഇടതു ബദൽ രാഷ്ട്രീയ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
 പുൽപ്പള്ളിയിൽ നടന്ന കോൺഗ്രസ് എസ് വയനാട് ജില്ല നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ആർഎസ്എസ്,സംഘപരിവാർ ശക്തികളുടെ ഭരണം ദേശ വിരുദ്ധവും ജനദ്രോഹപരവുമായി അഴിഞ്ഞാടുമ്പോൾ എന്താണ് ദേശീയ ബദൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും പിണറായി വിജയനും നൽകിയ തിളക്കമാർന്ന വിജയം. ഈ യാഥാർഥ്യവും വസ്തുതയും കണക്കിലെടുത്ത് കോൺഗ്രസ് എസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നേതാക്കളും അണികളും രംഗത്തിറങ്ങണം. നിരവധി പ്രവർത്തകരും നേതാക്കളും വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസ് എസിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്
ഗാന്ധിജിയിലേക്ക് മടങ്ങൂ രാജ്യത്തെ രക്ഷിക്കൂ എന്ന കോൺഗ്രസ് എസ് രാഷ്ട്രീയ സന്ദേശത്തിന് ഏറ്റവും പ്രസക്തിയും പ്രാധാന്യവും കൈവന്നിരിക്കുകയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു
  കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കെ പി ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്, സിപിഐഎം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു,കോൺഗ്രസ് ജില്ലാ ട്രഷറർ കെ ആർ ജയരാജ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ശ്രീധരൻ, സംസ്ഥാന സമിതി അംഗം എൻ പി രഞ്ജിത്ത്, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, കെ പി ടി എ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മൈലപ്രം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസന്നകുമാർ ശ്രീകാര്യം, വികാസ് മലപ്പുറം, ഏചോം ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി മുഹ്സിന, സിബി ആന്റണി, കെ ആർ ജയറാം, ഏ റ്റി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
 ടി വി ബേബി, സാബു ജോൺ, മനോജ് , ടിവി രതീഷ് ,സതീഷ് കുമാർ, ജെയിംസ് മേപ്പാടി, പി വേലായുധൻ ടി ,കെ വിശ്വംഭരൻ ,ജോൺ വി, അരുൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *