മലനാട്ടിൽ നിന്നും ഇനി മുഴങ്ങും മലമുഴക്കിയുടെ സംഗീതമഴ .
സി.ഡി.സുനീഷ്
മഹാമാരി തീർത്ത ഇരുളാകാശത്തിൽ
ഈ അനിശ്ചിതത്വത്തിനെ കലയും, സംഗീതവും കരകൗശല പാഠവവുമായി അതിജീവിച്ച് ഉദിക്കയാണ്
വയനാട്ടിലെ ഒരു പറ്റം
കലാകാരന്മാരുടെ
ബാംബൂ ബാൻ്റ് മല മുഴക്കി ” മുളയും, കാടും , അരുവികളും പരിലസിക്കുന്ന വയനാടൻ മലനിരകളിൽ മുഴങ്ങുന്ന സംഗീതം തീർക്കാൻ ഒരു പറ്റം വയനാടൻ യൗവ്വനങ്ങളാണ്
മുളയിൽ തീർത്ത സംഗീത ഉപകരണങ്ങളാൽ
സംഗീതാന്ദ്രമാക്കുക.
കൽപ്പറ്റ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭവം സൊസൈറ്റിയുടെ വ്യത്യസ്ഥ ആശയങ്ങളാണ് ബാംബൂ സംഗീതവും, രുചിക്കൂട്ടുകളും….
ഇതു വഴി മലമുഴക്കിയും, ഉറി യും പിറവിയെടുത്തു.
മലമുഴക്കിയിലെ മുഴുവൻ അംഗങ്ങളും ( 12 പേർ) വയനാട്ടുകാരാണ്.
സംഗീത നിർമ്മിതി മുതൽ
ഉപകരണ വായനയും പാട്ടും ആട്ടവും എല്ലാം ഈ ചെറുപ്പക്കാർ തന്നെ. ഴുത്തും, സംഗീതവും, ഉപകരണ നിർമ്മാണവുമെല്ലാം സ്വന്തം നിലയ്ക്കാണ്.കൊച്ചിയിൽ 2021 ബാംബൂ ഫെസ്റ്റിനോടനുബന്ധിച്ച് ” മലമുഴക്കി ” മ്യൂസിക് ബാൻ്റിൻ്റെഉദ്ഘാടനം വ്യവസായ മന്ത്രി ശ്രീ. പി. രാജീവ് ഉത്ഘാടനം നിർവ്വഹിച്ചു. ബാംബൂ ഫെസ്റ്റിൻ്റെ പ്രഥമ ദിന സന്ധ്യയെ ധന്യമാക്കിയത് മലമുഴക്കിയുടെ പ്രഥമ അവതരണമായിരുന്നു.
മുളയിൽ തീർത്ത സംഗീതോപകരണങ്ങളിൽ ഏറിയ പങ്കും നിർമ്മിച്ചത്, വയനാട്ടിലെ വാകേരി സ്വദേശിയായ ശ്രീ. മനോജ് ദാമോദർ ആണ് .RLV കോളേജിൽ നിന്നും മൃദംഗത്തിൽ ഗാന ഭൂഷണം നേടിയ പ്രതിഭയാണ് ഇദ്ദേഹം. മുളയിൽ ഹാർമോണിയം മുതൽ ജാസ് ഡ്രം വരെ 12 ഓളം പാശ്ചാത്യ/ പൗരസ്ത്യ വാദ്യോപകരണങ്ങൾക്ക് ഇദ്ദേഹം രൂപം കൊടുത്തു. 15 വർഷക്കാലമായി സംഗീത അധ്യാപകനായും പ്രവർത്തിച്ചു വരികയാണ്.
ബാംബൂ വയലിൻ എന്ന വിസ്മയം തീർത്തത് ബത്തേരി സ്വദേശിയും മുള കരകൗശല നിർമ്മാണത്തിൽ പ്രാവീണ്യമുള്ള T.ബിജുവാണ്.
ഷിറിൻ എന്ന പുതു തലമുറയിലെ പാട്ടുകാരൻ ഇതിനകം യുവാക്കളുടെ ഹരമായ് മാറിക്കഴിഞ്ഞിന്ന്.
ബത്തേരിക്കടുത്ത
വടക്കനാട് സ്വദേശിയാണ്
ഷറിൻ.
ബാംബൂ ഡ്രംസിനാൽ വേദികളെ ഇളക്കി മറിക്കുന്ന കലാകാരനാണ് ജോജി ജോസഫ് .
വയനാട്ടിലെ കേണിച്ചിറ സ്വദേശിയാണ് ജോജി.
അന്താരാഷ്ട്ര കമ്പനികളുടെ ഡ്രം സെറ്റിനോട് കിടപിടിക്കുന്നതാണ് മലമുഴക്കിയുടെ ബാംബൂ ഡ്രംസിൽ നിന്നും പ്രകമ്പനം സൃഷ്ടിക്കുന്നത്.
ബാംബൂ ഗ്വിറ്റാറിനാൽ വിസ്മയം തീർക്കുയാണ് ബത്തേരി സ്വദേശി അംജിത്ത്, അംജിത്തിൻ്റെ പ്രകടനം ടീമിനും പ്രേക്ഷകർക്കം തികച്ചും ഹരമായ് മാറി കഴിഞ്ഞു.
ഒരു ബാൻറിൻ്റെ നിലനിൽപിനും ഉയർച്ചക്കും സ്വന്തമായ് പാട്ട് സൃഷ്ടിച്ചേ തീരൂ
ഈ രംഗം കൈകാര്യം ചെയ്യുന്നത് ഭവം സൊസൈറ്റിയുടെ സ്ഥാപകാംഗം കൂടിയായ സൂര്യ യാണ്.
വിപ്ലവഗാനം മുതൽ ഖവാലി വരെ എത്തി നിൽക്കുന്ന സൂര്യയുടെ പാട്ടെഴുത്തിലെ വ്യത്യസ്ഥത
ആശയപരമായും, അവതരണത്താലും “
സർഗ്ഗാത്മകമാക്കുന്നു.
,, മലമുഴക്കി ” ബാംബൂ ബാൻ്റ് ,,വയനാടിൻ്റെ
സംഗീത സപര്യയിൽ ,,
വയനാടിൻ്റെ സംഗീതം
പൊഴിക്കുന്ന ചീവിടുകൾ പോലെ അശരീരി മുഴക്കി കൊണ്ടിരിക്കും ,വയനാടൻ സംസ്കാരത്തിൻ്റെ അടയാളമായ മുള
സംഗീതവും ,മുള സംഗീത ഉപകരണങ്ങളും, ഈ സംഗീത നിലാവിൽ നക്ഷത്രങ്ങൾ വിരിയിക്കും.





Leave a Reply