November 30, 2023

കലാമണ്ഡലം റെസി ഷാജി ദാസ് വയനാടിന്റെ നടന വിസ്മയം

0
Img 20211223 144218.jpg
ദീപ ഷാജി പുൽപ്പള്ളി.
  പുൽപ്പള്ളി:  വയനാട് ജില്ലയിലെ മണൽവയൽ 
കുത്തോടിയിൽ രാമകൃഷ്ണന്റെയും,ഓമന യുടെയും രണ്ടാമത്തെ മകളാണ് കലാമണ്ഡലം റെസി ഷാജി ദാസ്.
 നാലാം ക്ലാസ് മുതൽ നൃത്ത ചുവടുകൾ തുടങ്ങി 
ഒപ്പം നൃത്ത പഠനവും.
 തിരുവനന്തപുരം സ്വദേശി ദാസ് മാഷായിരുന്നു ,
നൃത്തം പഠിപ്പിച്ചിരുന്നത്.
  ഗുരുവിൻ്റെ കീഴിൽ നൃത്ത ചുവടുകൾ നൃത്ത മുദ്രകൾ,
നടനം ,എല്ലാം സ്വായത്തമാക്കി.
 
 അങ്ങനെ ഏഴാം വയസ്സിൽ അരങ്ങേറ്റവും 
നടന്നു.
 ഗുരുവായ ദാസ് മാഷിന്റെ മരണത്തെത്തുടർന്ന് കലാമണ്ഡലം ഉഷാ രാജേന്ദ്രപ്രസാദിന്റെ കീഴിൽ നൃത്തപഠനം വീണ്ടും പുനരാരംഭിച്ചു.
 പത്താമത്തെ വയസ്സിൽ കോളേരി ശ്രീനാരായണ ക്ഷേത്രത്തിലും അരങ്ങേറ്റം നടത്തി.
റസ്സിയുടെ നൃത്ത രാത്രികൾ അനേകം 
സംസ്കാരികാഘോഷങ്ങളെ ധന്യമാക്കി.
 സംസ്കാരിക പരിപാടികളും കലോത്സവങ്ങളിലും നിറസാന്നിധ്യമായ റസ്സിയുടെ നൃത്ത ചാരുത 
നിറഞ്ഞ സദസ്സിൽ
നിറഞ്ഞാടി.
 സ്കൂൾ വിദ്യാഭ്യാസം കല്ലുവയൽ ശ്രീനാരായണ എൽ.പി സ്കൂളിലും, തുടർന്ന് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്ന
റസ്സിയുടെ 
 മനസ്സും ശരീരവും നൃത്തത്തോടൊപ്പമായി.
ചുവടുകൾ എല്ലാം 
നൃത്താകാശത്തിൽ
നക്ഷത്രങ്ങളായി.
 ശേഷം കേരള കലാമണ്ഡലത്തിൽ നൃത്ത 
വിദ്യാർത്ഥിയായി ചേർന്നു.
 ഡിപ്ലോമയ്ക്ക് ശേഷം കലാമണ്ഡലത്തിൽ തന്നെ മോഹിനിയാട്ടം ഡിഗ്രിയായി പഠനം നടത്തി.
 1998 – ൽ സുൽത്താൻ ബത്തേരിയിൽ ആദ്യത്തെ ചിലങ്ക കലാക്ഷേത്രം തുടങ്ങി.
ആ കാലത്തു തന്നെ അഞ്ഞൂറോളം ശിഷ്യഗണങ്ങളു ണ്ടായിരുന്നു റെസി യുടെ പരിശീലന കളരിയിൽ.
 പിന്നീട് പുൽപ്പള്ളിയിലും , മീനങ്ങാടിയിലും, കൽപ്പറ്റയിലും ചിലങ്ക യുടെ പ്രവർത്തനം  
വ്യാപിച്ചു.
 ഇന്ന് പതിനായിരത്തോളം ശിഷ്യർക്ക് നൃത്ത ചുവടുകൾ പഠിപ്പിച്ച
ഈ നൃത്താപിക നടത്തി
വയനാടിൻ്റെ അഭിമാന
പുത്രിയാണ്.
സ്കൂൾ കലോത്സവങ്ങളിൽ 
ശിഷ്യർ പങ്കെടുക്കുമ്പോൾ 
അവർക്കും കരുതലും
കരുത്തും ആയി റസ്സി
ഒപ്പം നിന്നു.
 കാലമണ്ഡലം റസിയുടെ ശ്രദ്ധേയമായ നേട്ടം മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് മത്സരത്തിൽ പങ്കെടുത്ത് ഗിന്നസ് നേടി എന്നതാണ് .
   കേരളത്തിനകത്തും, പുറത്തും നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്ത
ഈ കലാകാരി ചുവടുകൾ
വെച്ചിട്ടുണ്ട്.
 കലാമണ്ഡലം റെസിയുടെ പരിശീലനത്തിൽ നിരവധി പ്രതിഭകളെ 
കലോൽസവങ്ങളിൽ വാർത്തെടുക്കാൻ 
കഴിഞ്ഞത് ശിഷ്യർ ഇപ്പോഴും ആദരവോടെ ഓർക്കുന്നു .
  കേരളോത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച നിവേദ് ഷാജി കലാമണ്ഡലം റെസിയുടെ ഒരു പ്രധാന ശിഷ്യനാണ്.
 പിന്നീട് നാലു വർഷത്തെ ബി.എസ്. സ് പരീക്ഷയിൽ നാട്യ പൂർണ്ണ റെസി 
കരസ്ഥമാക്കി.
 ഏറെ ആദരവുകളും, പുരസ്കാരങ്ങളും 
റെസിയെ തേടി വന്നു.
 കലാമണ്ഡലം റെസി ഷാജി ദാസിന്റെ ശിഷ്യഗണത്തിൽ ഡോക്ടർമാർ, എൻജിനീയർമാർ, ബാങ്കിംഗ് മേഖലയിലുള്ളവർ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾ ,എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിലുള്ള 
ശിഷ്യഗണങ്ങളാണ് റസ്സിക്ക് ഇന്നുള്ളത്.
 ഒരു പിടി ഓർമ്മകൾ സമ്മാനിച്ച നിരവധി ശിഷ്യഗണങ്ങളിൽ
 സീത ടി.വിജയനും റെസിയുടെ പ്രധാന ശിഷ്യരിൽ ഒരാളാണ്.
  ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി : കെ. ഡി ഷാജി ദാസ് ആണ് റസിയയുടെ ഭർത്താവ്.
 അനേകം കലാമത്സരങ്ങളിൽ വിജയിയും, നർത്തകിയും, ഗായികയും, ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി. എ സോഷ്യോളജി വിദ്യാർത്ഥിനിയുമായ മാളവികയാണ് മൂത്തമകൾ.
 മോഹിനിയാട്ടത്തിലും, നാടോടി നൃത്തത്തിലും ജില്ല – സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ അനൗ ഷ്കയാണ് രണ്ടാമത്തെ മകൾ.
 റെജിയും, റെനിയുമാണ് റെസിയുടെ സഹോദരിമാർ.
 കലാമണ്ഡലം റസി ഷാജി ദാസ് ഇന്ന് നിരവധി സ്റ്റേജുകളിൽ മിന്നിത്തിളങ്ങുമ്പോൾ വയനാട് ജില്ലയ്ക്ക് തന്നെ അഭിമാനത്തിന്റെ 
നൃത്ത
പുഷ്പങ്ങൾ വിരിയിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *