April 26, 2026

ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 3.29

0
IMG_20211224_164618.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന്  57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 39 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135038 ആയി. 133412 പേര്‍ രോഗമുക്തരായി. നിലവില്‍ 878 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 838 പേര്‍ ഉള്‍പ്പെടെ ആകെ 8982 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 654 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 10, ബത്തേരി 7, കല്‍പ്പറ്റ, മേപ്പാടി 6 വീതം, മീനങ്ങാടി, കണിയാമ്പറ്റ, തവിഞ്ഞാല്‍ 4 വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ 3 വീതം, എടവക , മുട്ടില്‍ , പുല്‍പ്പള്ളി 2 വീതം , പനമരം , തിരുനെല്ലി , തൊണ്ടര്‍നാട് ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ ലക്‌നൗവില്‍ നിന്ന് വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *