May 4, 2024

നിക്ഷേപ സംഗമം നടത്തി

0
Img 20211227 183546.jpg
  

കൽപ്പറ്റ.:രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും നാടിന്റെ ഉൽപ്പാദനക്ഷമതയിലും പ്രതിശീർഷ വരുമാനത്തിലും വളർച്ചയുണ്ടാക്കുന്നതിനും ഉൽപ്പാദന സേവന മേഖലകളിലെ സമഗ്ര പുരോഗതി അനിവാര്യമാണ്. ഇതിനായി പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവർക്ക് പ്രചേദനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിന്റെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിക്ഷേപക സംഗമം നടത്തി.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. സരംഭകർക്കായി സർക്കാർ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും സേവനങ്ങളും നിക്ഷേപകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നസീമ ടീച്ചർ പറഞ്ഞു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ സ്വാഗതവും, ഉപജില്ലാ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.രാകേഷ് ആശംസയും, സുൽത്താൻ വി.എൻ. ഗിരിജ നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ 2021-22 വർഷത്തെ മികച്ച സംരംഭകരായ ഷൈജൽ, അർജുൻ, മികച്ച സംരംഭക പ്രിയ ദയാൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ ഷിജു എം.എ., കെ.എഫ്.സി. മാനേജർ ജയജിത്ത്.പി., ലീഡ് ഡിസ്ട്രിക്ട് മാനേജർ സുനിൽ പി.എൽ എന്നിവർ വിവിധ വിഷയങ്ങളിൾ ക്ലാസ്സുകൾ നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *