എൻ എസ് എസ് ക്യാമ്പിന് തുടക്കമായി

പുൽപ്പള്ളി : പഴശ്ശിരാജ കോളേജ് നാഷ്ണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിന്ന് തുടക്കമായി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ടിഎസ് ദിലീപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പാൾ ഡോ അനിൽകുമാർ കെ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടോണി തോമസ് സ്വാഗത പ്രസംഗം നടത്തി.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, കോളേജ് ബർസാർ ഫാ. ലാസർ പുത്തൻകണ്ടത്തിൽ, വർഗീസ് സെന്റ് ജോർജ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ,വാർഡ് മെബർ ഡോ.ജോമറ്റ് സെബാസ്റ്റ്യൻ , ഡോ. ജോഷി മാത്യൂ , പി ടി എ വൈസ് പ്രസിഡന്റ് ബിജു ജോൺ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. എൻ. എസ്. എസ് ലീഡർ മുഹമ്മദ് മുഹസിൻ നന്ദി പറഞ്ഞു.ചടങ്ങിൽ ഗ്രീൻ ക്ലീൻ എർത്ത് മൂമന്റ് നൽകുന്ന ഹരിത പുരസ്കാരം അവാർഡിന് അർഹയായ മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നീത ഫ്രാൻസിസിന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ഉപഹാരം നൽകി ആദരിച്ചു.



Leave a Reply