കൂടിക്കാഴ്ച്ച
വൈത്തിരി: വൈത്തിരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ വിവിധ തസ്തികയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി നാലിന് രാവിലെ 9.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ബ്ലഡ് സ്റ്റോറേജ് ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച. ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ് സ്തികയില്‍ പ്ലസ്ടു, ഡി.ഒ.ആര്‍.എ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, രണ്ട് വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പി.ജി.ഡി.സി.എ, മലയാളം സോഫ്റ്റ് വെയറായ ഐ.എസ്.എം പ്രാവീണ്യം, ആശുപത്രിയിലെ പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്കും, ബ്ലഡ് സ്റ്റോറേജ് ലാബ് ടെക്നീഷ്യന്‍ തസ്തികയി ലേക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.എം.എല്‍.ടി/ ബി.എസ്.സി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് സ്റ്റോറേജില്‍ പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതമാണ് ഹാജരാകേണ്ടത്.
Leave a Reply