അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;അമ്മയെ ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് കൊന്നതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ

അമ്പലവയൽ: അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് കൊല്ലപ്പെട്ടത്.സംഭവത്തിന്റെ ഞെട്ടലിനാണ് പ്രദേശ വാസികൾ. തങ്ങളുടെ അമ്മയെ കയറിപ്പിടിച്ചയാളെ താങ്കൾ മഴു ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പറയുന്നത്. ശേഷം കാലുകൾ വെട്ടിമാറ്റി ചാക്കിൽ കെട്ടി കുഴിച്ചിടാൻ ശ്രമിച്ചു, എന്നാൽ കുട്ടികൾക്ക് കഴിഞ്ഞില്ല.ശേഷം കുട്ടികൾ തന്നെ സ്റ്റേഷനിൽ എത്തി താങ്കൾ മുഹമ്മദ് എന്നയാളെ കൊന്നതായി വെളിപ്പെടുത്തുകയായിരുന്നു. കുട്ടികളേയും അമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്റ്റേഷനിൽ കൗൺസിൽ നൽകി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്, എന്നാൽ മുഹമ്മദിന് പരസഹായം ഇല്ലാതെ പുറത്തു പോകാൻ കഴിയില്ലെന്നും, കാഴ്ചക്ക് കുറവുണ്ടെന്നും ഇയാളുടെ ഭാര്യ മാധ്യമ പ്രവർത്തകരോട് പറയുന്നു.
എല്ലാ കാര്യങ്ങളും പോലീസ് വിശദമായി പരിശോദിച്ചു വരികയാണ്.



Leave a Reply