April 25, 2026

എൻ എം ഡി സി കർഷക മിത്ര അവാർഡ് സി.വി വർഗ്ഗീസിന്

0
IMG_20211229_081112.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: എൻ എം ഡി സി കർഷക മിത്ര അവാർഡ് 2021 പ്രത്യേക പുരസ്കാരം പുൽപ്പള്ളിയിലെ സി.വി വർഗ്ഗീസിന് സമർപ്പിച്ചു. നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.കെ രമേഷനിൽ നിന്ന് ആദരവും , പുരസ്കാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. കാർഷിക മേഖലയിൽ വലക്കൂട് കൃഷി എന്ന പുതിയ സമ്പ്രദായം ആവിഷ്ക്കരിക്കുകയും, . ചുരുങ്ങിയ സ്ഥലം മാത്രമുള്ളവർക്ക് എല്ലാം കൃഷി ചെയ്യാൻ കഴിയുന്ന വെർട്ടിക്കൽ ഫാമിംഗ്‌രീതി വികസിപ്പിച്ച് വിജയിപ്പിക്കുകയും, ചെയ്തത് പരിഗണിച്ച് ലംബമാന കൃഷി മാതൃകാ കർഷകൻ എന്ന പേരിലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ചടങ്ങിൽ എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ.ജോണി, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ജോൺ മത്തായി, പ്രൊഫസർ, കെ.ബാലഗോപാൽ, ഡി റ്റി പി സി മെമ്പർ സെക്രട്ടറി അജേഷ്, സി.കെ. സഹദേവൻ , പി.കെ സത്താർ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *