സർക്കാർ പ്രാദേശിക ഫണ്ടുകൾ കൃത്യമായി നൽകണം. വി.ഡി.സതീശൻ

പുൽപ്പള്ളി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് സർക്കാർ കൃത്യമായി പണം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രാദേശിക വികസനത്തിനായി ചെലവഴിക്കുന്ന ഫണ്ടിന്റെ അഭാവം മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അതാത് വർഷത്തെ പ്ലാൻ ഫണ്ട് ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. ഇത് വഴി പല പദ്ധതികളും മുടങ്ങുന്ന സാഹചര്യമാണുണ്ടാരുന്നത്. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഉദ് ഘാടന പ്രസംഗം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. ചടങ്ങിൽ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡണ്ട് കെയു മത്തായി , പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി മാനേജർ അഡ്വ ചിത്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ്കുമാർ, പനമരം ബ്ലോക്ക് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ടീയ സാമൂഹ്യ നേതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത്.



Leave a Reply