July 15, 2026

ചൂതുപാറ വയോധികൻ്റെ കൊലപാതകം ;ഭാര്യ അറസ്റ്റിൽ

0
IMG_20211230_124732.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ചൂതു പാറ ദാമോധരൻ 
കൊലപാതക കേസ്സിൽ 
ഭാര്യ ലക്ഷ്മികുട്ടിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
 ഇന്നലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് കൊല നടത്തിയതെന്നു ഭാര്യ പറഞ്ഞു. 
വാക്ക് തർക്കത്തിൽ പ്രതിക്കും പരിക്കേറ്റിരുന്നു, ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശേഷം പ്രതിയെ സംഭവ സ്ഥലത്തെത്തി തെളിവെടുക്കുകയും, സംഭവം വിശദീകരിക്കുകയും ചെയ്തു.
10 വർഷത്തോളമായി കടുത്ത ശത്രുതയിലാണ് ദാമോധരനും ലക്ഷ്മിക്കുട്ടിയും.
 ഇയ്യാൾ വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 
സംഭവ ദിവസം ഇയാൾ  വീട്ടിലേക്കു വരികയും ഇതിന്റെ പേരിൽ തമ്മിൽ വാക്ക് തർക്കം നടക്കുകയും ചെയ്തതായി
അന്വേഷണത്തിൽ 
വ്യക്തമായി.
 തർക്കത്തിനിടക്ക് ലക്ഷ്മിക്കുട്ടി 
ദാമോധരനെ പിടിച്ചു തള്ളുകയും തുടർന്ന് ദാമോധരൻ ഓടി രക്ഷപ്പെടുകയും ചെയ്തു.
 പ്രതി പരിസരം മുഴുവൻ തിരഞ്ഞ ശേഷം ഷെഡിനുള്ളിൽ ഒളിച്ചിരുന്ന
ദാമോധരനെ കാണുകയും ചെയ്തു.
 ദാമോദരൻ അടിക്കാൻ നോക്കിയ വടി പിടിച്ചു വാങ്ങി ലക്ഷ്മിക്കുട്ടി തിരിച്ചടിച്ചു.
 ആദ്യത്തെ അടിയിൽ തന്നെ നിലത്തു വീണു തുടന്നു പ്രതി തുടർച്ചയായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
 തലയിൽ നിന്ന് രക്തം വാർന്നാണ് മരണപ്പെട്ടത്.
 റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് വനിതാ ജയിലിലേക്ക് മാറ്റി.
തുടർ നിയമ നടപടികളുമായി പേലീസ് മുന്നോട്ട് പോകുകയാണ്. ഏറെ അനിശ്ചിതത്വത്തിൻ ഒടുവിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *