April 25, 2026

ശീലങ്ങള്‍ നല്ലതാവട്ടെ; ആരോഗ്യകേരളം മാരത്തണ്‍ സംഘടിപ്പിക്കുന്നു

0
IMG_20211230_181326.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പും, ആരോഗ്യകേരളം വയനാടും സംയുക്തമായി മാരത്തണ്‍ നടത്തുന്നു. ശീലങ്ങള്‍ നല്ലതാവട്ടെ, നല്ല നാളേക്കായി എന്ന ആപ്തവാക്യത്തോടെ നടത്തുന്ന മാരത്തണ്‍ ജനുവരി 15ന് രാവിലെ 8ന് ആരംഭിക്കും. മുട്ടില്‍ ബസ് സ്റ്റാന്റ് മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരം വരെയുള്ള മാരത്തണില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://bit.ly/3mCkXSN എന്ന ലിങ്കില്‍ ജനുവരി എട്ടിന് വൈകീട്ട് 5ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ജനുവരി 15ന് രാവിലെ 7.30ന് മുട്ടില്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തേണ്ടതാണ്. വിജയികള്‍ക്ക് സമ്മാനം ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *