നാളെ മുതൽ നികുതി അടക്കാതെ സർവ്വീസ് നടത്തും ; പ്രൈവറ്റ് ബസ്സ് അസോസിയേഷൻ
ബത്തേരി :കോവിഡ് കാലത്തെ നികുതി ഇളവ് ഇന്നവസാനിക്കും ,നികുതി ഇളവിൽ ഒരു തീരുമാനം ആകാത്ത സാഹചര്യത്തിൽ ,നാളെ ജില്ലയിലെ എല്ലാ സ്വകാര്യ ബസ്സുകളും നികുതി അടക്കാതെ സർവ്വീസ്
നടത്തുമെന്ന് ,പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു.
വർദ്ധിച്ച് വരുന്ന ഡീസൽ വിലയുടെ സാഹചര്യത്തിൽ ഒരു ബസ്സുടമക്കും നികുതി ഭാരം കൂടി ചുമക്കാൻ
ആകില്ല .ദിനം പ്രതി നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണീ വ്യവസായമായിട്ടും സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും
ഏകാശ്രയമാണ്. നാളെ സർവീസ് നടത്തുമ്പോൾ വഴിയിൽ തടയുകയോ നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്താൽ നാളെ മുഴുവൻ സ്വകാര്യ ബസ്സുകളും നിർത്തിവെക്കും.
കോവിഡ് കാലത്തെ മുഴുവൻ നികുതികളും
ഒഴിവാക്കി തരണമെന്ന്
സ്വകാര്യ ബസ്സ് ഉടമസ്ഥാ അസോസിയേഷൻ
ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം പറഞ്ഞു.
Leave a Reply