July 15, 2026

സി.ഐ.ടി.യു വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി

0
IMG_20260715_185256
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ധന വില വർദ്ധനവ് പിൻവലിക്കുക, ഓട്ടോ-ടാക്സി ചാർജ് പുനർ നിർണ്ണയിക്കുക, വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 24-ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി പോസ്റ്റ് ഓഫീസ് പരിസരത്ത് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ ജാഥ ഉദ്ഘാടനം ചെയ്തു. പി.യു. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ കെ. സുഗതൻ, വൈസ് ക്യാപ്റ്റൻ കെ.എം. ബിജു, മാനേജർ പി.എ. അസീസ്, ബാബു, ഷജിൽ കുമാർ, ടി.കെ. പുഷ്പൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *