കാടും നാടും വേർതിരിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കാണണം; കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം

മാനന്തവാടി: കാടും നാടും വേർതിരിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കാണണം. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം.
വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സത്യാഗ്രഹ സമരത്തിൻ്റെ പത്താം ദിവസം മാനന്തവാടി ഗാന്ധിപാർക്കിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു.മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിൻ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണം. ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന വനം മന്ത്രി സംഘർഷ മേഖല സന്ദർശിക്കാൻ തയ്യാറാവാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വളർത്ത് മൃഗങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നല്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അബ്രഹാം ആവശ്യപ്പെട്ടു. പത്താം ദിവസം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.ജോർജാണ് സത്യാഗ്രഹമിരിക്കുന്നത്. യു.ഡി.എഫ് ചെയർമാൻ അഡ്വ.എൻ.കെ.വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, ജേക്കബ് സെബാസ്റ്റ്യൻ, കെ.എ.ആൻറണി മാസ്റ്റർ, സിൽവി തോമസ്, എ.എം. നിശാന്ത്, കമ്മനമോഹനൻ, മുഹമ്മദ് പടയൻ, ടി.എ.റെജി, ചിന്നമ്മ ജോസ്, നാരായണ വാര്യർ, സണ്ണിചാലിൽ സുനിൻ ആലിങ്കൽ, അസീസ്സ് വാളാട്, സുശോഭ് ചെറു കുമ്പം എന്നിവർ പ്രസംഗിച്ചു.



Leave a Reply