August 28, 2026

രാത്രി നടത്തം സംഘടിപ്പിച്ചു

0
IMG_20220228_184223.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വനിത ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി ഡി.വി ഷെല്‍ട്ടര്‍ ഹോമിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പൊതുയിടം നമ്മുടേതും എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചുക്കൊണ്ടുള്ള നൈറ്റ് വാക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷെല്‍ട്ടര്‍ ഹോം സെക്രട്ടറി വര്‍ഗീസ് പി.വി അധ്യക്ഷത വഹിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ സ്വാഗതം പറഞ്ഞു. ഡി.വി കേരള സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് മുഖ്യാഥിതി ആയിരുന്നു. ഷെല്‍ട്ടര്‍ ഹോം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *