November 6, 2026

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സോണല്‍ സെലക്ഷന്‍ നാളെ (മാര്‍ച്ച് രണ്ട് ) മുതല്‍

0
IMG_20220215_163604.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-2023 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല സോണല്‍ സെലക്ഷന്‍ നാളെ (മാര്‍ച്ച് രണ്ട്) മുതല്‍ 15 വരെ നടക്കും. 2022-2023 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌ക്റ്റ് ബോള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്‌ളിങ്, തയ്ക്വാണ്ടോ, സൈക്‌ളിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ്, കയാക്കിങ്,റോവിങ്, ഹോക്കി, ഹാന്‍ഡ്‌ബോള്‍ എന്നീ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി നാല്, അഞ്ച് തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും സെലക്ഷന്‍ ട്രയല്‍സ് നടത്തും. അത്‌ലറ്റികസ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ കായികയിനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *