June 23, 2026

സ്വകാര്യ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുഹൃത്തുക്കളെ തിരിച്ചറിഞ്ഞു

0
IMG_20220302_163207.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: മണിച്ചിറയിലെ സ്വകാര്യ റിസോർട്ടിൽ സുഹൃത്തുക്കൾ ജീവനൊടുക്കി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ റസിഡന്‍സിയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റസിഡന്‍സി
യില്‍ എത്തി റൂമെടുത്തത്.
തുടര്‍ന്ന് ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെയും വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെയും തുടര്‍ന്ന് റസിഡന്‍സി അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിഖിൽ വിവാഹിതനാണ്. നിഖിലിനെതിരെ ഭാര്യ കഴിഞ്ഞ ദിവസം പോലിസിൽ പരാതി നൽകിയിരുന്നു. യുവതിയുമായി ഭർത്താവ് ഒളിച്ചോടിയെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *