August 27, 2026

മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുദ്ധവിരുദ്ധ ദിനം സംഘടിപ്പിച്ചു

0
IMG_20220304_124002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ ദിനം സംഘടിപ്പിച്ചു . യുദ്ധം വേണ്ട സമാധാനത്തിനായി കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി മാനന്തവാടി ഗാന്ധി പാർക്കിൽ ഒപ്പ് ശേഖരണവും, യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡർ കൊലപ്പെട്ടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. എഴുത്തുകാരനും, കവിയുമായ ജിത്തു തമ്പുരാൻ ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. പി.വി.ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ്, സി.കെ.രന്തവല്ലി, സി.പി.പുഷ്പലത, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, പി.എം.ബെന്നി, ഉഷ വിജയൻ, ഗിരീജ മോഹൻ ദാസ്, ലേഖാ രാജീവൻ, മീനാക്ഷി രാമൻ, ലൈജി തോമസ്, റോസമ്മ, ശരീജ സുധാകരൻ, ബീന ജോസ്, ആശ ഐപ്പ്, സന്ധ്യ ലിജു, പ്രിയ വിനോദ്, മാലതി, ജിൻസി, ജോസ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *