April 25, 2024

ഞങ്ങളും കൃഷിയിലേക്ക് – ഓരോ വീടിന്റെയും മുദ്രാവാക്യം

0
Img 20220305 180941.jpg
കൽപ്പറ്റ : കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതി ഓരോ വീടിന്റെയും മുദ്രാവാക്യമായി മാറുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓരോ കുടുംബത്തേയും കൃഷി മുറ്റത്തേക്കിറക്കി പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികള്‍ക്ക് പുറമെ രാഷ്ട്രീയ,സന്നദ്ധ സംഘടനകള്‍, മത, സാംസ്‌ക്കാരിക സംഘടനകള്‍, കോളജുകള്‍, സ്‌ക്കൂളുകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കും. സംസ്ഥാനത്ത് പുതുതായി ചുരുങ്ങിയത് 10000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിര്‍മ്മിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ' ഞങ്ങളും കൃഷിയിലേക്ക് ' ക്യാമ്പയിന്‍ പൊതു സമൂഹം നിറഞ്ഞ മനസ്സോടെ എറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. 
യോഗത്തില്‍ ജില്ലയിലെ കൃഷി വകുപ്പിന്റെ പദ്ധതി നിര്‍വ്വഹണ പുരോഗതിയും മന്ത്രി വിലയിരുത്തി. ഇതുവരെ 72 ശതമാനം പുരോഗതി കൈവരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എഫ് ഷെര്‍ളി അറിയിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ്, അഡീഷണന്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍, പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ സജിമോള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *