September 21, 2026

നസിറുദ്ദീന്‍ ഒറ്റയാന്റെ കരുത്തോടെ സംഘടനയെ നയിച്ച നേതാവ്. പി.പ്രസാദ്

0
IMG_20220305_192253.png
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസിറുദ്ദീന്‍ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈനാട്ടി ജില്ലാ വ്യാപാര ഭവനില്‍ വെച്ച് നടത്തി. അനുസ്മരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി അവരുടെ സുരക്ഷിതത്തിനും വേണ്ടി അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ പ്രഖ്യാപിച്ച വലിയ നേതാവായിരുന്നു ടി. നസിറുദ്ദീന്‍ . പ്രതികാര ബുദ്ധിയോടെ കടപരിശോധനയ്ക്ക് വന്നിരുന്ന ഉദ്യോഗസ്ഥ  രീതിക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിഞ്ഞത് ടി. നസിറുദ്ദീന്റെ ഇച്ചാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങാളാണ്. ലക്ഷകണക്കിന് യുവജനങ്ങള്‍ക്ക് ചെറുകിട തൊഴില്‍ മേഖലയിലേക്ക് അഭിമാനത്തോടെ കടന്ന് വരുന്നതിന് വ്യാപാര മേഖലയില്‍ സാഹചര്യം ഒരുക്കിയ നേതാവായിരുന്നു ടി. നസിറുദ്ദീന്‍ എന്നും മന്ത്രി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ , എന്‍.ഡി അപ്പച്ചന്‍ , വിജയന്‍ ചെറുകര, പി.പി.എ. കരീം, വി.ജെ അനന്തന്‍, ഷാജി ചെറിയാന്‍,
ഒ.വി. വര്‍ഗ്ഗീസ്, ഇ ഹൈദ്രൂ, ജോജിന്‍ ടി.ജോയി, കെ. ഉസ്മാന്‍, നൗഷാദ് കാക്കവയല്‍, കെ.കുഞ്ഞിരായിന്‍ ഹാജി, കമ്പ അബുള്ള ഹാജി, ഡോ.മാത്യൂ തോമസ്, ഇ.ടി ബാബു, പി.വി.മഹേഷ്, സി.വി. വര്‍ഗ്ഗീസ്, കെ.ടി. ഇസ്മായില്‍, ശ്രീജ ശിവദാസ് , സിജിത്ത് ജയപ്രകാശ്, ഉണ്ണി കാമിയോ , സന്തോഷ് എക്‌സല്‍, മുനീര്‍ നെടുങ്കരണ, റെജിലാസ് കെ.എ, അഷ്‌റഫ് കൊട്ടാരം, ടി.സി വര്‍ഗ്ഗീസ്, വി.ഹരിദാസ് , പി.വൈ. മത്തായി, സൗദ കല്‍പ്പറ്റ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *