April 26, 2024

എസ് എഫ് ഐ ജില്ലാ സമ്മേളത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

0
Img 20220305 192100.png
കൽപ്പറ്റ: മാർച്ച് 18,19, 20 തീയ്യതികളിലായി പനമരത്ത് വച്ച് നടക്കുന്ന എസ് എഫ് ഐ വയനാട് ജില്ലാ സമ്മേളനത്തിന് ലോഗോ തയ്യാറായി.എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസായ അഭിമന്യു സ്റ്റുഡൻ്റ് സെൻ്ററിൽ വെച്ച് മുൻ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ക്ഷേമനിധി വൈസ് ചെയർമാനുമായ സി കെ ശശിന്ദ്രൻ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. 
എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ്‌, സംസ്ഥാന കമ്മിറ്റി അംഗം എൻ എസ് വൈഷ്ണവി.ജില്ലാ കമ്മറ്റി അംഗങ്ങളായ ശരത്ത് മോഹൻ, അഥീന ഫ്രാൻസിസ്, ഒ നിഖിൽ ,ജി അപർണ, അശ്വിൻ ഹാഷ്മി, ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
മാർച്ച്‌ 18ന് പനമരത്ത് വെച്ചു നടക്കുന്ന പൊതുയോഗവും വിദ്യാർത്ഥി റാലിയും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉത്ഘാടനം ചെയ്യും.19,20 തീയ്യതികളിലായി നടവയലിൽ വെച്ച് പ്രധിനിധി സമ്മേളനം നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *