കെ. എസ്. യു. കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവെറിക്കെതിരെ മൗന ജാഥയും,ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു
കൽപ്പറ്റ: കെ. എസ്. യു. കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവെറിക്കെതിരെയും യുക്രൈനിൽ അകപ്പെട്ട പതിനായിരകണക്കിന് വിദ്യാർത്ഥികൾ അടങ്ങുന്ന ഇന്ത്യൻ ജനതയെ അടിയന്തിരമായി നാട്ടിൽ തിരികെയെത്തിക്കുന്നതിന് ഗവണ്മെന്റ് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സന്നദ്ധരാവണമെന്നും ആവശ്യപെട്ടുകൊണ്ട് കെ.എസ്.യു ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറി മുബാരിഷ് അധ്യക്ഷത വഹിച്ചു.ജെ.ബി.എം ദേശിയ ഫെസിലിറ്റേറ്റർ ഗൗതം ഗോകുൽദാസ് ഉദ്ഘാടനം നിർവഹിച്ചു.ജോബിൻ ആന്റണി, അഭിഷേക്, ലാലു, ജഷാദ്,ഹിഷാം,റാഹില്,ഷാദില്,അമന് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply