May 2, 2024

ഗോത്ര ക്ഷേമം’ ഉദ്ഘാടനം ചെയ്തു

0
Img 20220306 110756.jpg
തരുവണ : ഗോത്രാഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഊര് സമ്പർക്ക പരിപാടിയായ 'ഗോത്ര ക്ഷേമം' വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ വില്ലേജ് കുന്ന് കോളനിയിൽ ആരംഭിച്ചു.
ചടങ്ങ് ഡോ.മനു വർഗീസ്‌ ഉദ്ഘാടനം ചെയ്തു.
ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,സിന്ധു വിജയൻ,ഓമന രാജു,വി.പി.സുഫിയാൻ തുടങ്ങിയവർ സംസാരിച്ചു.
സര്‍ക്കാരുകള്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലങ്ങള്‍ യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരു ത്തുക,ആദിവാസി വികസന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക,
സ്വതവേ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഗോത്ര ജനതയെ അവരുടെ അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാക്കുക,ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുക,
വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ക്ഷേമ പരിപാടികള്‍ കൃത്യമായി ആദിവാസി വിഭാഗങ്ങളില്‍ എത്തിക്കുക,ലഹരി വിമുക്ത കോളനികളായി മാറ്റുന്നതിന് 
 നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക,
ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൃത്യമായ ഇടപെടലുകള്‍ നടത്തുക,
വ്യക്തികളേയും സംഘടനകളേയും കണ്ടെത്തി വളരെ പിന്നോക്കം നില്‍ക്കുന്നവരെ അവരുടെ മുന്നില്‍ എത്തിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ബഹുമുഖ പദ്ധതിയാണ് ഗോത്ര ക്ഷേമം മുന്നോട്ട് വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *