November 7, 2026

ചരിത്രം രചിച്ചവരിൽ സ്ത്രീകൾക്കും മുഖ്യപങ്ക്: കെ സി റോസക്കുട്ടി ടീച്ചർ

0
IMG_20220306_193921.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ചരിത്രം രചിച്ചവരിൽ സ്ത്രീകൾക്കും മുഖ്യപങ്കെന്ന് വനിത വികസന കോർപ്പറേഷൻ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചർ പറഞ്ഞു. ജില്ലാ ക്ഷീര മേളയോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ചരിത്രപഥങ്ങളിൽ സ്ത്രീകൾ നക്ഷത്രങ്ങളാണ്. ആധുനിക ലോകത്ത് സ്ത്രീ മുന്നേറ്റങ്ങൾ നാം കണ്ടതാണ്. കൂടുതൽ കരുത്താർന്ന മുന്നേറ്റങ്ങൾക്ക് ലോകം കാതോർക്കുകയാണെന്നും കെ സി റോസക്കുട്ടി കൂട്ടി ചേർത്തു.മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി. 
” സ്ത്രീകളും സാമൂഹ്യ മുന്നേറ്റവും ” 
എന്ന വിഷയത്തിൽ 
ഡോ. ഷബാന ബീഗം ക്ലാസെടുത്തു. വനിതാ വികസന കോർപ്പറേഷൻ്റെ വിവിധ പദ്ധതികളെ സംബന്ധിച്ച് വനിത വികസന കോർപ്പറേഷൻ റീജനൽ മാനേജർ ഫൈസൽ മുനീർ കെ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായഎൽസി ജോയ്, ആസ്യ ടീച്ചർ, പി വി ബാലകൃഷ്ണൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാർഗരറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.പ്രജീഷ പി പി സ്വാഗതവും വത്സാമാർട്ടിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ മത്സരങ്ങളും അരങ്ങേറി.തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഒ.ആർ. കേളു എംഎൽഎ യുടെ അദ്ധ്യക്ഷതയിൽക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *