July 14, 2026

ലോക വനിതാ ദിനം: നഗര സഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

0
IMG_20220307_193053.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലോക വനിതാ ദിനത്തോടനുബന്ധിച് ഡിഎം വിംസ് മെഡിക്കൽ കോളേജും ആസ്റ്റർ വോളന്റീയേഴ്‌സും സംയുക്തമായി കൽപറ്റ നഗരസഭയിലെ 28 വാർഡുകളിലെയും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സ്ത്രീകളായ 25 ഓളം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ഏറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ പദ്ധതിയുടെ അമരക്കാർ സ്ത്രീകൾ ആയതുകൊണ്ടും വളരെ പ്രശംസനീയമായ രീതിയിൽ തങ്ങളുടെ ജോലി മുൻപോട്ട് കൊണ്ടുപോകുന്നതും കൊണ്ടാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് എച്ച് ആർ വിഭാഗം സീനിയർ മാനേജർ സംഗീത സൂസൻ പറഞ്ഞു. കൽപറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് നഗര സഭാ ചെയർമാൻ മുജീബ് കീയംതൊടി ഉഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ സംഗീത സൂസൻ, മോളി എൻ ജെ, മുഹ്സിന. പി എം, ഷംന ഇ പി എന്നിവർ സമർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *