June 24, 2026

കവിത. തൻ്റേടി

0
IMG_20220308_105403.jpg
By ന്യൂസ് വയനാട് ബ്യൂറോ
തന്റേടി 
……
അങ്കിത വേണുഗോപാൽ.
…….
പിറന്നതീ മണ്ണിൽ പെണ്ണായി ഞാൻ
 വളരുന്നതും ഈ മണ്ണിൽ പെണ്ണായി ഞാൻ
 പഠിച്ചതും കളിച്ചതും പെണ്ണായി തന്നെ
 എങ്കിലും എപ്പോഴോ ആരോ പറഞ്ഞു കേട്ടു
 ഇവൾക്കൊരിത്തിരി തന്റേടമുണ്ടെന്ന്
തന്റേടിയായി വളരാൻ ഞാൻ കൊതിച്ചു 
 പലരും പലതും പറഞ്ഞു
 എല്ലാം ദുഷ്പ്രബുദങ്ങൾ  എന്ന് ഞാൻ ഓർത്തു
 പഠിച്ചു ഞാൻ വളർന്നു ഞാൻ….
 ഇന്ന് എനിക്ക് പ്രായം അത്രമേൽ ഒന്നുമില്ല
 എങ്കിലും ആരൊക്കെയോ പറയുന്നു
മറ്റൊരുവന്റെ അടുക്കളയിൽ കഴിയേണ്ടവളിനി നീ….
  അട്ടഹാസം വിരിഞ്ഞെന്നിൽ 
 അപ്പോഴും എനിക്കുചുറ്റും ആരൊക്കെയോ പറഞ്ഞു തന്റേടിയെന്ന്…..u
 അതെ ഞാൻ  തന്റേടിയാണ് 
 എന്നിടം തേടുന്ന തന്റേടി
 എനിക്കുചുറ്റും എന്നിടവും എൻ സ്വപ്നങ്ങളും മാത്രം
 കാരണം ഞാൻ പെണ്ണാണ് തന്റേടിയായ പെണ്ണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *